മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് കൊയിലാണ്ടി പൗരാവലിയുടെ അനുശോചനം
കൊയിലാണ്ടി: മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ എൻ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട്, പി.വിശ്വൻ, മുന്‍ എം.എൽ.എ കെ.ദാസന്‍, ഷിജു മാസ്റ്റർ, വി.പി.ഇബ്രാഹിം കുട്ടി, അഡ്വ: സുനിൽ മോഹൻ, കെ.വി സുരേഷ്, അഡ്വ: ടി.കെ.രാധാകൃഷ്ണൻ, കെ.ടി.എം കോയ, മുജീബ്, പി.ബാലകൃഷ്ണൻ, രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, പി.വി വേണുഗോപാൽ, അരുൺ മണമൽ, രജീഷ് വെങ്ങളത്തു കണ്ടി എന്നിവർ സംസാരിച്ചു. അഡ്വ: കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Description: Koyilandi Pauravali’s condolences to Former Prime Minister Dr. Manmohan Singh