ഭക്തിസാന്ദ്രമായി കൊയിലാണ്ടി മരളൂർ മഹാദേവ ക്ഷേത്രത്തിലെ കിഴി സമർപ്പണം
കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിലെ കിഴി സമർപ്പണം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.
അൻപത് ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്നത്. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി കലേക്കാട്ട് രാജമണി ടീച്ചർ, ഒ.ഗോപാലൻ നായർ, വാർഡ് കൗൺസിലർ എൻ.ടി രാജീവൻ, ട്രസ്റ്റി നൻമന ഉണ്ണിനായർ വാകയാട്, ജോ സെക്രട്ടറി ഗീരീഷ് പുതുക്കുടി എന്നിവര്‍ സംസാരിച്ചു.