‘മരം പൊട്ടിവീണ് ഒരാള്‍ വീടിനുള്ളില്‍ കുടുങ്ങിയെന്ന് വിവരം’; ചെന്ന് നോക്കിയപ്പോള്‍ പ്ലാവ് കടപുഴകി മുറ്റത്ത് വീണത്, പെരുമഴയിൽ വിശ്രമമില്ലാതെ കൊയിലാണ്ടി ഫയർ ഫോഴ്‌സ്


കൊയിലാണ്ടി: കനത്ത മഴയില്‍ കുറുവങ്ങാട് പ്ലാവ് കടപുഴകി വീട്ടുമുറ്റത്ത് വീണു. വരക്കുന്ന കോളനിയില്‍ സൗമിനിയുടെ വീട്ടുമുറ്റത്താണ് പ്ലാവ് വീണത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കനത്ത മഴയില്‍ അപകടമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി.

മരം പൊട്ടിവീണ് വീടിനുള്ളില്‍ ഒരു സ്ത്രീ അകപ്പെട്ടു എന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. സംഭവ സ്ഥലത്തെത്തിയപ്പോഴാണ് പ്ലാവ് വീട്ടുമുറ്റത്തേക്ക് വീണതാണെന്ന് മനസിലായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് മുറിച്ചുമാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ മജീദ് എമ്മിന്റെ നേതൃത്വത്തില്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഷിജു ടി.പി, നിധിപ്രസാദ് ഇ.എം, അനൂപ് എന്‍.പി, റെനീഷ് പി.കെ, ഷാജു കെ, ഹോംഗാർഡ്മാരായ രാജേഷ് കെ.പി, രാജീവ് വി.ടി, സുജിത്ത് കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.