കോതമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ പച്ചക്കറി കൃഷി വിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കോതമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രൊജക്റ്റ് അധിഷ്ഠിത പച്ചക്കറി കൃഷി വിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഷിജുവാണ് ഉദ്ഘാടനം ചെയ്തത്.
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പ്രൊജക്റ്റാണ് കോതമംഗലം സ്‌കൂളിലേത്. മടമറ, തുള്ളിനന സംവിധാനം, 200 ഗ്രോ ബാഗ് എന്നിവ ഉള്‍പ്പെടെ 99900 രൂപയുടെ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായി. കൃഷി വികസന അസിസ്റ്റന്റ് ഡയറക്ടര്‍ ദിലീപ് കുമാര്‍.കെ.പി പദ്ധതി വിശദീകരണം നടത്തി. യൂസഫ് (ബി.പി.സി), അനില്‍ കുമാര്‍ )പി.ടി.എ പ്രസിഡന്റ്), പി.എം.ബിജു (എസ്.എം.സി ചെയര്‍പേഴ്‌സണ്‍), ഹരീഷ്.എന്‍.കെ (എസ്.എസ്.ജി ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ.രവി സ്വാഗതവും കൃഷി ഓഫീസര്‍ വിദ്യാ ബാബു നന്ദിയും പറഞ്ഞു.