വയോജനങ്ങള്‍ക്കായി നിയമ വഴി; ബോധവല്‍കരണ ക്ലാസുമായി കോതമംഗലം സായാഹ്നം വയോജന ക്ലബ്ബ്


കൊയിലാണ്ടി: കോതമംഗലം സായാഹ്നം വയോക്ലബിന്റെ നേതൃത്വത്തില്‍ വയോജന സംരക്ഷണ നിയമ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. നിയമ വഴി എന്ന പേരില്‍ കോതമംഗലം രാജീവ് ഗാന്ധി സ്മാരക ശിശുഭവനില്‍ വച്ച് നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ. എം. ഉദ്ഘാടനം ചെയ്തു.

സായാഹ്നം വയോ ക്ലബ് പ്രസിഡണ്ട് കെ.കെ ദാമോദരന്‍ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി അംഗം കെ. സുധാകരന്‍ സംരക്ഷണ നിയമം എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സെക്രട്ടറി സുലോചന. ഉണ്ണി, രാമദാസന്‍ പറമ്പില്‍, വേണുഗോപാല്‍ കടവണ്ണൂര്‍,കെ, ശോഭ .കെ, പ്രീതി.കെ എന്നിവര്‍ സംസാരിച്ചു.

Summary: Kothamangalam Evening Senior Citizens Club with awareness class.