കോരങ്ങാട് കാര്‍ സ്‌കൂട്ടറിലിടിച്ച് അപകടം; ആറു പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: താമരശ്ശേരി കോരങ്ങാടില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ കോരങ്ങാട് സ്വദേശി ഷിനാസ്, കാര്‍ യാത്രക്കാരായ നിലമ്പൂര്‍ കരുളായി സ്വദേശികളായ അഫ്‌സല്‍, ഷബ്‌ന, നിഹാല, അജാസ്, ഷഹബാസ് എന്നിവര്‍ക്ക് പരിക്കേറ്റു.

മംഗലാപുരത്ത് നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു.