ഒരു മാസക്കാലം നീണ്ട പരിശീലനം; കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലനത്തിന് സമാപനം
പേരാമ്പ്ര: സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ച് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്. നീന്തല്‍ പരിശീലനം ഒന്നാം ഘട്ടത്തിന്റെ സമാപനചടങ്ങും പരിശീലകര്‍ക്കുള്ള ആദരവും സര്‍ട്ടിഫിക്കേറ്റ് വിതരണവും നടത്തി. ഡി.വൈ.എസ്.പി പി.കെ സന്തോഷ് കുമാര്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു മാസക്കാലമായി ഇരുപത്തി അഞ്ചോളം കുട്ടികള്‍ക്കാണ് സൗജന്യ നീന്തല്‍ പരിശീലനം നല്‍കിയത്.
വാര്‍ഡ് മെമ്പര്‍ ശ്രീവിലാസ് വിനോയ് പരിശീലനം കിട്ടിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൂടാതെ പരിശീലകരായ സൈനികന്‍ പുളിയുള്ളതില്‍ ശശി, കെ.എം ഷമീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ട്രെസ്റ്റ് പ്രസിഡന്റ് ഇ ടി സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രെസ്റ്റ് ജനറല്‍ സെക്രെട്ടറി ടി.വി മുരളി, പി. ആദര്‍ശ്, പി. ശ്രീധരന്‍, പി. സോമനാഥ്, സി പ്രേമന്‍, എ.കെ ചന്ദ്രന്‍, ഒ.സി ലീന, നിജേഷ്. എന്‍, രാജന്‍ കുന്നത്ത്, എന്‍.പി ബാലന്‍, എന്‍.പി ശ്യാമള, പി.കെ നൗജിത്ത്, കെ പി സുരേഷ് കുമാര്‍, സി.ടി വിനോദ് എന്നിവര്‍ സംസാരിച്ചു.