കൊട്ടിക്കയറി മൂന്ന് പ്രഗത്ഭർ; ഭക്തജനങ്ങളെ ആവേശത്തിലാറാടിച്ച് കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ തൃത്തായമ്പക അരങ്ങേറി (ചിത്രങ്ങൾ കാണാം)


കൊയിലാണ്ടി: ഭക്തജനങ്ങളെ ആവേശത്തിലാറാടിച്ചു കൊണ്ട്  മേലൂര്‍ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിൽ തൃത്തായമ്പക അരങ്ങേറി. കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയന്നൂര്‍ സത്യന്‍ മാരാര്‍, തൃക്കൂറ്റി ശിവശിങ്കര മാരാര്‍ എന്നിവരാണ് തൃത്തായമ്പക അവതരിപ്പിച്ചത്. നൂറുകണക്കിന് ആളുകളാണ് തായമ്പക ആസ്വദിക്കാനായി ക്ഷേത്രത്തിലെത്തിയത്.

55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. 1967 ലാണ് ഇതിന് മുമ്പ് ഇവിടെ അവസാനമായി ഉത്സവം നടന്നത്. അന്ന് ആറോ ഏഴോ ആനകളുടെ അകമ്പടിയോടെ ഗംഭീരമായാണ് ഉത്സവം നടത്തിയിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.

ഭൂപരിഷ്‌കരണം നിലവില്‍ വന്നതിനെ തുടര്‍ന്ന് ഊരാളന്മാര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പണ്ട് ഉത്സവം മുടങ്ങിയത്. പിന്നീട് മൂന്ന് വര്‍ഷം മുമ്പ് ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. ജനകീയകമ്മിറ്റിയും നിലവില്‍ വന്നു.

ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം: