വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം; പ്രതിഭാ ആദരവുമായി കൊല്ലം യു.പി സ്കൂള്‍
കൊല്ലം: വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കൊല്ലം യു.പി സ്കൂള്‍. നിറവ് 2025 എന്ന പേരില്‍ സംസ്ഥാന ജില്ലാ തല മത്സരങ്ങളിലുള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.
കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ എല്‍.എസ്.എസ്,യു.എസ്.എസ് വിജയികള്‍, കലാ കായിക ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കാണ് അനുമോദനം. കൊടക്കാട്ട് കരുണാകരന് മാസ്റ്റര്‍ കൊടക്കാട്ട് രാമന് മാസ്റ്റര്‍ എന്നിവരുടെ സ്മരണാര്‍ത്ഥമുളള എന്‍ഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
പി.ടി.എ പ്രസിഡന്റ് കെ.ടി മനോജ് അധ്യക്ഷനായി. മാനേജ്മെന്റ് പ്രതിനിധി കൊടക്കാട്ട് രാജീവന് മാസ്റ്റര്‍, എം.പി.ടി.എ പ്രസിഡണ്ട് ഷിജിത , പി.ടി.എ വൈസ് പ്രസിഡന്റ് രജീഷ് കളത്തില്‍ സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണന് സി. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജിസ്ന എം. സ്വാഗതവും രശ്മി. കെ നന്ദിയും പറഞ്ഞു.