‘ഉത്സവവേളയില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ കേരളാ ഹൈകോടതിയുടെ തിരുമാനം റദ്ദ് ചെയ്ത സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹം’; കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ജനുവരി 20 ന് ആരംഭിക്കും
കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ജനുവരി 20 ന് ആരംഭിക്കും.
. ശുദ്ധി 21 ന് ദ്രവ്യ കലശം 22 ന് വൈകിട്ട് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മേപ്പളളിമന ഉണ്ണി കൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും. 28 ന് പള്ളിവേട്ട 29 ന് ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.
ഉത്സവവേളയില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ കേരളാ ഹൈകോടതിയുടെ തിരുമാനം റദ്ദ് ചെയ്തു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്നും ഉത്സവം നടത്തിപ്പുകാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നത് ആണെന്നും കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര പരിപാലന സമിതി അഭിപ്രായപ്പെട്ടു. സമിതിയോഗത്തില്‍ ഇ.എസ് രാജന്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇ.എസ് രാജന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റായി വി.കെ ശിവദസന്‍, ലീല കോറുവീട്ടില്‍ ജനറല്‍ സെക്രട്ടറിയായി അജിത് കുമാര്‍ തെക്കയില്‍ ഇ. വേണു, പണ്ടാരക്കണ്ടി ബാലകൃഷ്ണന്‍ സിക്രട്ടറി, സന്തോഷ് വാളിയില്‍ ട്രഷററായും തെരഞ്ഞെടുത്തു.
യോഗത്തില്‍ സെക്രട്ടറി ഇ. പ്രശാന്ത് റിപ്പോര്‍ട്ടും പൂങ്കാവനം മോഹന്‍ദാസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കുറ്റ്യേത്ത് ബാലന്‍ നായര്‍ കോവിലേരി ശിവദാസ് ശിവദാസന്‍ പനച്ചിക്കുന്ന് ശശിധരന്‍ നികുഞ്ജം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഉത്സവം നടത്തിപ്പിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ കമ്മിറ്റി ഭാരവാഹികള്‍ ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.