കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 22ന്


കൊല്ലം: ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 22 ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി. 28, 29 തിയ്യതികളില്‍ പള്ളിവേട്ട, ആറാട്ട് എന്നിവയോടെ സമാപിക്കും. ക്ഷേത്രചടങ്ങുകള്‍ക്കു പുറമെ തിരുവാതിരക്കളി കൈകൊട്ടികളി, കളരിപ്പയറ്റ് നൃത്യ നൃത്തങ്ങള്‍ ഗാനമേള എന്നിവയും ഉണ്ടായിരിക്കും.

ചടങ്ങില്‍ രക്ഷാധികാരി ഇളയടുത്ത് വേണുഗോപാല്‍, പ്രസിഡണ്ട് ഇ.എസ്.രാജന്‍ ജനറല്‍ സെക്രട്ടറി സജി തെക്കയില്‍, ട്രഷറര്‍ വി.സന്തോഷ് ലീല കോറുവീട്ടില്‍, വി.കെ.ശിവദാസന്‍, ഇ.വേണു, പി.കെ.ബാലകൃഷ്ണന്‍, സദാനന്ദന്‍, മോഹന്‍ദാസ് പൂകാവനം, എന്‍.കെ.കൃഷ്ണന്‍, സുര ചിറക്കല്‍, ശാരദ ദാസൂട്ടി എന്നിവര്‍ പങ്കെടുത്തു.