വിഷുവിന് ഒരു മുറം വിഷരഹിത പച്ചക്കറി; നാടൻ പച്ചക്കറികളൊരുക്കി കൊല്ലം മേഖല


കൊല്ലം: സുഭിക്ഷ കേരളത്തിലേക്കുള്ള നല്ലനാളുകള്‍ക്ക് കൊല്ലത്ത് തുടക്കം. വിഷുവിന് ഒരുമുറം വിഷരഹിത പച്ചക്കറിയൊരുക്കി സി.പി.എം കൊല്ലം ലോക്കൽ കമ്മിറ്റിയും സംയോജിത കൃഷി കൊല്ലം മേഖല കമ്മിറ്റിയും. വിയ്യൂർ ഇല്ലത്ത്താഴെ ആരംഭിച്ച ജൈവ പച്ചക്കറി ചന്തനഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു.

അശ്വതി ബിജു ആദ്യവിൽപന ഏറ്റുവാങ്ങി. ചടങ്ങിൽ കെ എസ് കെ ടി യു മേഖല സെക്ക്രട്ടറി പി പി രാജീവൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്ക്രട്ടറി എൻ കെ ഭാസ്കരൻ, കർഷകസംഘം മേഖല സെക്രട്ടറി കരുമ്പക്കൽ സുധാകരൻ, കെ.എസ്.കെ.ടി.യു മേഖല പ്രസിഡണ്ട് പി സിജീഷ് എന്നിവർ സംസാരിച്ചു. ക്യഷി കോ ഓഡിനേറ്റർ സി ബാനു, ടി ധർമ്മൻ, എം.വി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.