കൊല്ലം റെയില്‍വേ ഗേറ്റ് അടച്ചിട്ട നിലയില്‍; കൊല്ലം-നെല്ല്യാടി റോഡ് വഴിയുള്ള യാത്ര തടസ്സപ്പെട്ടു


Advertisement

കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റ് ലോക്കായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്ന് 9.15ഓടെയാണ് ഗേറ്റ് ലോക്കായത്. ഗേറ്റിന്റെ റോപ്പ് പൊട്ടിയതാണ് ലോക്കാകാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

Advertisement

കൊല്ലം-നെല്ല്യാടി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ട നിലയിലാണ്. മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആനക്കുളം ഗേറ്റ് കടന്ന് പോകേണ്ട സ്ഥിതിയാണ്. തിരിച്ച് മേപ്പയ്യൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളും ആനക്കുളം വഴിയാണ് വരുന്നത്.

Advertisement

അരമണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അറ്റകുറ്റപ്പണിയ്ക്കായി ആരും ഇവിടെ എത്തിയിട്ടില്ല. ഉച്ചയോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Summary: Kollam railway gate closed; Travel via the Kollam-Nelliadi road was disrupted