കൊല്ലം പിഷാരികാവ് നാലമ്പല നവീകരണം; കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തില്‍ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായി നവീകരണ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷ്യം വഹിച്ചു.
ഇ.എസ്. രാജന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കെ.ടി. സിജേഷ് എന്നിവര്‍ രക്ഷാധികാരികളായും കൊട്ടിലകത്ത് ബാലന്‍നായര്‍ ചെയര്‍മാനുമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ടി.കെ.രാധാകൃഷ്ണന്‍ കണ്‍വീനറായും കോമത്ത് ശശി ജോയിന്റ് കണ്‍വീനറായും എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജഗദീഷ് പ്രസാദ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ഇളയിടത്ത് വേണുഗോപാല്‍, കീഴയില്‍ ബാലന്‍, സി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, തൈക്കണ്ടി ശ്രീപുത്രന്‍, എം.ബാലകൃഷ്ണന്‍, ഇ അപ്പുക്കുട്ടി നായര്‍, ഇ.എസ്. രാജന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ടി.കെ.രാധാകൃഷ്ണന്‍ , ഓട്ടൂര്‍ പ്രകാശ്, എന്‍. പുഷ്പരാജ്, തൈക്കണ്ടി രാമദാസന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ് എന്നിവര്‍ സംസാരിച്ചു.