യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വെള്ളക്കെട്ടില്‍ മുങ്ങി കൊല്ലം- നെല്ല്യാടി മേപ്പയ്യൂര്‍ റോഡ്


കൊയിലാണ്ടി: വെള്ളക്കെട്ടില്‍ മുങ്ങി കൊല്ലം-നെല്ല്യാടി -മേപ്പയ്യൂര്‍ റോഡ്. അടിപ്പാതയുടെ സമീപത്തും മേപ്പയ്യൂര്‍ നരക്കോട് റോഡിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങളും കാറുകളുമടക്കം മുങ്ങിപ്പോകുന്ന സ്ഥിതിയിലേയ്ക്ക് വെള്ളം കയറിയിട്ടുണ്ട്.

നിലവില്‍ റോഡ് പുഴയായ അവസ്ഥയാണുള്ളത്. കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴിയുള്ള സഞ്ചാരപാത ഉപേക്ഷിച്ചിരിക്കുകയാണ്.
ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിച്ചേരുവാന്‍ ഏത് വഴി സ്വീകരിക്കുമെന്ന് ആശങ്കയിലാണ് യാത്രക്കാര്‍. നിലവില്‍ കാറുകളടക്കം ഈ പാതയിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും കുണ്ടും കുഴിയും തിരിച്ചറിയാനാകാത്തതിനാല്‍ അപകടം ഏത് നിമിഷവും സംഭവിക്കാം. ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.