‘മാറുന്ന കാലത്തെ രക്ഷിതാക്കളാവാന്‍’; കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ, പ്രതിസന്ധികളെ, തരണം ചെയ്യാം ചേര്‍ത്തുനിര്‍ത്താം, രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുമായി കൊല്ലം എല്‍.പി സ്‌കൂള്‍
കൊല്ലം: ‘മാറുന്ന കാലത്തെ രക്ഷിതാക്കളാവാന്‍’ എന്ന വിഷയത്തില്‍ കൊല്ലം എല്‍.പി സ്‌കൂള്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ വിദ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറക്കൊടി ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപിക ബിനിത ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എ.പി. സുധീഷ് അധ്യക്ഷത വഹിച്ചു.
പ്രഭാഷകന്‍ ഇ.ശശീന്ദ്രദാസ് ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ അമിതഉപയോഗം എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വര്‍ദ്ധിപ്പിക്കണമെന്നും കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ, പ്രതിസന്ധികളെ, തരണം ചെയ്യാനും ബോധവല്‍ക്കരണ ക്ലാസില്‍ ഓര്‍മ്മപ്പെടുത്തി.
നാളെയുടെ പ്രതീക്ഷകള്‍ കുട്ടികളാണെന്നും ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം അതിന്റെ മാനവ വിഭവശേഷിയാണ്. മാറുന്ന കാലത്തെ രക്ഷിതാവാകാന്‍ എന്ന ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ ഏറെ പ്രയോജനപ്പെടുമെന്നും ക്ലാസില്‍ പറഞ്ഞു. കൂടാതെ ഇന്റര്‍നെറ്റിലും ഗെയിമുകളിലും സ്വയം നഷ്ടപ്പെടാതെ മനുഷ്യനോടും പ്രകൃതിയോടുമുള്ള സഹജമായ ഹൃദയബന്ധം സജീവമാക്കാന്‍ കുടുംബങ്ങള്‍ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ക്ലാസില്‍ ഓര്‍മ്മപ്പെടുത്തി.
ചടങ്ങില്‍ വി.വി. ഫക്രുദ്ദീന്‍ മാസ്റ്റര്‍ ഉപഹാരസമര്‍പ്പണം നടത്തി. ഇ.എസ്. രാജന്‍, മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍,മധു മീത്തല്‍, രൂപേഷ് മാസ്റ്റര്‍, മുഹമ്മദ് ഷെഫീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.