കാളിയാട്ട ആഘോഷത്തിരക്കില്‍ കൊല്ലം പിഷാരികാവ്; സരസ്വതി മണ്ഡപത്തില്‍ സാംസ്‌കാരിക സദസ്സ്


Advertisement

കൊല്ലം: ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Advertisement

ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് യു.കെ.കുമാരന്‍, കെ.പി.സുധീര മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായ കെ.കെ.പ്രമോദ് കുമാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ സി.ഉണ്ണികൃഷ്ണന്‍, എരോത്ത് അപ്പുകുട്ടി നായര്‍, കീഴയില്‍ ബാലന്‍ നായര്‍, എം.ബാലകൃഷ്ണന്‍, പി.പി.രാധാകൃഷ്ണന്‍, ടി.ശ്രീപുത്രന്‍, മാനേജര്‍ വി.പി ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement