”സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം” ; പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ച് കൊല്ലത്തെ ബാലസംഘം


Advertisement

കൊയിലാണ്ടി: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബാലസംഘം കൊല്ലം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി അമയ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഏരിയ കമ്മിറ്റി അംഗം ആദിനാഥ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Advertisement

സമ്മേളനം ഏരിയ രക്ഷാധികാരി കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സൗത്ത് യൂണിറ്റില്‍ എം.ജി കോളേജില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ തന്മയ കൊല്ലം അധ്യക്ഷത വഹിച്ചു.

Advertisement

ലോക്കല്‍ രക്ഷാധികാരി എന്‍.കെ.ഭാസ്‌ക്കരന്‍, പി.കെ.ഷൈജു, പി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പ്രശാന്ത് സ്വാഗതവും വി.പി.ബിജു നന്ദിയും പ

Advertisement

മറ്റുഭാരവാഹികള്‍:
കണ്‍വീനര്‍ – വി.പി.ബിജു
കോഡിനേറ്റര്‍ – പി.കെ.ഷൈജു
അക്കാദമിക് കോഡിനേറ്റര്‍ – പി.പി.രാധാകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു.