കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദ്രവ്യ കലശം, ആറാട്ട് മഹോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും


കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദ്രവ്യ കലശവും, ആറാട്ട് മഹോത്സവത്തിനും ഇന്ന് രാത്രി കൊടിയേറും. മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരിക്കും കൊടിയേറ്റം.

ഫെബ്രുവരി 3ന് കലാമണ്ഡലം ഹരികൃഷ്ണന്‍ അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും. ഫെബ്രുവരി 4ന് നകുലന്‍ പൊയില്‍ക്കാവ് അവതരിപ്പിക്കുന്ന തായമ്പക ഉണ്ടാകും.

ഫെബ്രുവരി 5ന് സച്ചിൻ രാധ് വസന്തപുരം അവതരിപ്പിക്കുന്ന തായമ്പക, ഫെബ്രുവരി 6ന് ശിവാനി പ്രസാദ് കാഞ്ഞിലശ്ശേരി അവതരിപ്പിക്കുന്ന തായമ്പക എന്നിവ അരങ്ങേറും.

ഫെബ്രുവരി 7ന് സരുൺ മാധവ് പിഷാരികാവ്, ജഗനാഥൻ രാമനാട്ടുകര എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ടയ തായമ്പക അരങ്ങേറും.

ഫെബ്രുവരി 8ന് മന്ദമംഗലം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലി നൈവേദ്യം വരവ്, ശേഷം 7മണിക്ക് പള്ളിവേട്ട. ആറാട്ട് ദിവസമായ ഫെബ്രുവരി 9ന് ഉച്ചയ്ക്ക ആറാട്ട് സദ്യ, ശേഷം 7 മണിക്ക് ശേഷം കുളിച്ചാറാട്ട്, തുടർന്ന് വാദ്യമേളം.