കാല്‍ നൂറ്റാണ്ടിലേറെയുള്ള അനുഭവ സമ്പത്ത്, കൊയിലാണ്ടിക്ക് അഭിമാനം: കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ഏറ്റുവാങ്ങി
കൊയിലാണ്ടി: കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്തു.
കാൽ നൂറ്റാണ്ടിലേറെ കാലം കോൽക്കളി രംഗത്ത് നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ് മൂസക്കുട്ടി ഗുരുക്കളെ അവാർഡിന് തിരഞ്ഞടുത്തത്. ഈ വർഷത്തെ ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ഏക കൊയിലാണ്ടിക്കാരൻ കൂടിയാണ് അദ്ദേഹം.
കൊയിലാണ്ടി കൊല്ലം സ്വദേശിയായ മൂസക്കുട്ടി ഗുരുക്കൾ പരേതനായ പുതിയ പള്ളിപ്പറമ്പിൽ ഉമ്മറിന്റെയും സൈനബയുടെയും മകനാണ്. ഫൗസിയാണ് ഭാര്യ. പരേതനായ അബ്ദുസ്സലാം, അമീർ, മഹറൂഫ്, മുഫീദ എന്നിവർ മക്കളാണ്.