വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി


കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 78- ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്വതന്ത്ര്യ സമര പ്രശ്‌നോത്തരിയും നടത്തി.

ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പി.കെ ഭരതന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ദീപ എം.പി. സ്വാഗതവും ഷിജിന്‍ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. രവീന്ദ്രന്‍ പി പ്രശ്‌നോത്തരിക്ക് നേതൃത്വം നല്‍കി. പ്രശ്‌നോത്തരിയില്‍ അനാമിക ആര്‍, അനന്തവിഷ്ണു ആര്‍, സുമിഷ വി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.