കൊയിലാണ്ടി നഗരസഭാ കേരളോത്സവം; ഓവറോള്‍ ട്രോഫി പങ്കിട്ട് പുളിയഞ്ചേരി കെ.ടി.എസ് വായനശാലയും എയ്ഞ്ചല്‍ ആനക്കുളവും
കൊയിലാണ്ടി: നഗരസഭാ കേരളോത്സവം നഗരസഭാ ചെയര്‍പേഴ്സണ്‍ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ നിജില പറവക്കൊടി അധ്യക്ഷയായ ചടങ്ങില്‍ പ്രസിദ്ധ നാടക നടന് മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാവൈസ് ചെയര്മാന് അഡ്വ.കെ. സത്യന് വിജയികള്‍ക്ക് ഉപഹാരം വിതരണം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.ഷിജു മാസ്റ്റര്‍, ഇ.കെ. അജിത്ത് മാസ്റ്റര്‍, പ്രജില സി, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, എന്‍.ടി . രാജീവന്,രമേശന്വലിയാട്ടില്, ശശി കോട്ടില്‍, മോഹനന് നടുവത്തൂര്‍,അജിത്ത് അണേല, പി കെ രലുനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കലോത്സവം ഓവറോള്‍ ട്രോഫി പുളിയഞ്ചേരി കെ.ടി.എസ് വായനശാലയും എയ്ഞ്ചല്‍ ആനക്കുളവും പങ്കിട്ടു. രണ്ടാം സ്ഥാനം സ്നേഹതീരം അണേലയും ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ ടി.പി. ശൈലജ സ്വാഗതവും ശ്രീനിവാസന് നന്ദിയും പറഞ്ഞു.