വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും പി.എം.എ.വൈ ഭവന പദ്ധതിയും


Advertisement

കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും പി.എം.എ.വൈ ഭവന പദ്ധതിയും സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികള്‍ക്കാണ് ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചത്.

Advertisement

ടൗണ്‍ ഹാളില്‍ ഡി.കെ. ജയരാജ് നയിച്ച ക്ലാസ്സ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷിജു ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. സൗത്ത് സി.ഡി.എസ്. അധ്യക്ഷ കെ.കെ. വിബിന, പി.എം.എ.വൈ – എസ്.ഡി.എസ് വി.ആര്‍.രചന, മെമ്പര്‍ സെക്രട്ടറി വി. രമിത എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement