കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ച് കൊയിലാണ്ടി നഗരസഭ; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
കൊയിലാണ്ടി: കര്‍ഷകദിനം ആചരിച്ച് കൊയിലാണ്ടി നഗരസഭയും. കൃഷിഭവനും . നഗരസഭയും സംയുക്തമായി കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു.
വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച മികച്ച കര്‍ഷകരായ മുഹമ്മദ് ഷഫീറ മന്‍സില്‍, ബാലന്‍ നായര്‍ പുതിയോട്ടില്‍ ,സിന്ധു ഹിമം, വേലായുധന്‍ വെള്ളരി കണ്ടത്തില്‍ മീത്തല്‍, സായി കുമാര്‍ തൊടുവയില്‍, വിദ്യാര്‍ത്ഥികളായ ശ്രീദേവി, ശ്രീവിദ്യ കക്രാട്ട് എന്നിവരെയും മികച്ച കൃഷിക്കൂട്ടമായി മരിഗോള്‍ഡ് കൃഷിക്കൂട്ടത്തെയും ആദരിച്ചു. കൂടാതെ കര്‍ഷകര്‍ക്കുള്ള തൈകളുടെ വിതരണോദ്ഘാടനം വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ നിര്‍വഹിച്ചു.
പരിപാടിയില്‍ സമൃദ്ധി കൃഷിക്കൂട്ടത്തിന്റെയും ഹരിതം ബിഒ പ്രൊഡക്ടിന്റെയും ഗ്രാമപ്രഭ എഫ്.പി.ഓ യുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കും ലഭ്യമാക്കിയിരുന്നു. (KAICO) യുടെ നേതൃത്വത്തില്‍ (SMAM) രജിസ്‌ട്രേഷനും കര്‍ഷകര്‍ക്കായി നടത്തി. കൂടാതെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ മണ്ണ് പരിശോധന കാമ്പയിനും നടന്നു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജുമാസ്റ്റര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത നന്ദിനിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷിഓഫീസര്‍ പി. വിദ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രജില .സി, നിജില പറവക്കൊടി, വത്സരാജ,് ശ്രീധരന്‍ നായര്‍, പി.കെ വിശ്വനാഥന്‍, വി.എം സിറാജ,് എന്‍.ടി രാജീവന്‍, ബാലന്‍ പത്താലത്ത്, വി.കെ മുകുന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രജീഷ് കുമാര്‍ ബി.കെ നന്ദി പറഞ്ഞു. ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍ കര്‍ഷിക വികസന സമിതി അംഗങ്ങള്‍ കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.