കൊയിലാണ്ടി കൂട്ടത്തിന്റെ ഗ്ലോബല്‍ കമ്യൂണിറ്റി ഖത്തര്‍ ചാപ്റ്റര്‍ 2022-2024 കമ്മിറ്റി നിലവില്‍ വന്നു
ദോഹ: കൊയിലാണ്ടിക്കാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടത്തിന്റെ ഗ്ലോബല്‍ കമ്യൂണിറ്റി ഖത്തര്‍ ചാപ്റ്റര്‍ 2022-2024 കമ്മിറ്റി നിലവില്‍ വന്നു. ഗ്ലോബല്‍ ചെയര്മാന് ഷിഹാബുദ്ദീന് എസ്.പി.എച്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ ബോഡിയോഗത്തിൽ പുതിയ കമ്മിറ്റിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ഫൈസല്‍ മൂസയാണ് ചാപ്റ്റര്‍ ചെയര്മാന്. ഷാജി പീവീസ്, റാഷിദ് സമസ്യ (രക്ഷാധികാരികൾ), മന്‍സൂര്‍ അലി (പ്രസി.), അനില്‍ കുമാര്‍ പൂക്കാട് (ജനറൽ സെക്ര.), അഹമ്മദ് മൂടാടി (ട്രഷ.), സാജിദ് ബക്കര്‍ (വൈസ് പ്രസി.), ഷബീജ് ആര്.എം.എസ് (സെക്ര.), കെ.കെ.വി. മുഹമ്മദ് അലി, ശകീര്‍ ഹുസൈന് ഹല (അഡ്വൈസറി), എം.വി. മുസ്തഫ (ചാരിറ്റി വിങ് കൺവീനര്‍), ശഹജര്‍ അലി (കോഓഡിനേറ്റര്‍), സുജിത് ശ്രീധരന് (കള്‍ച്ചറല്‍ വിങ് കൺവീനര്‍), നിസാര്‍ കീഴരിയൂര്‍ (കോഓഡിനേറ്റര്‍). ശരത് സി. നായര്‍ സ്പോര്‍ട്സ് വിങ് കൺവീനര്‍, ഹകീം നൊരവന (കോഓഡിനേറ്റര്‍), പി.എ. ഷഫീഖ് (മെംബേര്‍സ് വെല്‍ഫെയർ), 14 എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
ജനറല്‍ ബോഡിക്ക് ശേഷം ചേര്‍ന്ന പ്രഥമ എക്സിക്യൂട്ടിവ് യോഗം ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി. കക്ഷി രാഷ്ട്രീയ മത ഭേദമന്യേ കൊയിലാണ്ടി താലൂക്ക് നിവാസികളെ ഒരുകുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തുവര്‍ഷമായി സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി.
ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്നു. പതിനൊന്നോളം ചാപ്റ്ററുകളിലായി 1,50,000 അംഗങ്ങൾ ഉണ്ട്.