കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐ ഇലക്ഷന്‍; മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐയ്ക്ക് ഉജ്ജ്വല വിജയം


കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐ ഇലക്ഷനില്‍ മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ ആറ് സീറ്റുകളിലാണ് എസ്.എഫ്.ഐ വിജയിച്ചിരിക്കുന്നത്.

കെ.എസ്.യു, എ.ബി.വി.പി ആയിരുന്നു മത്സരിച്ചിരുന്ന മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍.

ചെയര്‍മാന്‍: വൈഷ്ണവ് നന്ദ്

ജനറല്‍ സെക്രട്ടറി: അതുല്‍ദാസ് എം.കെ.

ജനറല്‍ ക്യാപ്റ്റന്‍: ആദര്‍ശ്.കെ.

സെക്രട്ടറി കള്‍ച്ച്യുറല്‍ അഫയര്‍സ്: അഭിജിത്ത്. ബി.

കൗണ്‍സിലര്‍(KSITC): ഫാരിസ് റഹ്‌മാന്‍ എന്‍.പി.

മാഗസിന്‍ എഡിറ്റര്‍: അജ്ഞന രാജ് പി.വി. എന്നിവരാണ് വിജയിച്ച എസ്.എഫ്.ഐ അംഗങ്ങള്ർ. .വിജയാഘോഷ പ്രകടനത്തിന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനുരാഗ്, അദ്വത്, രണ്‍ധീര്‍, നന്ദന എന്നിവര്‍ നേതൃത്വം നല്‍കി.