‘മുഖ്യമന്ത്രി രാജിവെയ്ക്കുക’; കൊയിലാണ്ടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി


കൊയിലാണ്ടി: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കൊയിലാ
ണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. കെ.പി.സി.സി മെമ്പര്‍ ശ്രീരാമന്‍ മാസ്റ്റര്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ്സിന് പരവതാനി വിരിക്കുന്ന കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് ചാര്‍ജ് വഹിക്കുന്ന കെ.പി.സി.സി അംഗം രത്‌നവല്ലി ടിച്ചര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പസിഡണ്ട് നടേരി ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. അഡ്വ: വിജയ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറര്‍ സെക്രട്ടറി, കെ.പി.സിസി മുന്‍ മെമ്പര്‍ വി.ടി സുരേന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കെ ശോഭന, മണ്ഡലം പ്രസിഡന്‍മാരായ അരുണ്‍ മണമല്‍ രജീഷ് വെങ്ങളത്ത് കണ്ടി, ഷബീര്‍ ചേമഞ്ചേരി, യുത്ത് കോണ്‍ഗ്രസ് നിയാജകണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം, യു.ഡി എഫ് കണ്‍വിനര്‍ കെ.പി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗോപിനാഥ് ചെങ്ങോട്ട്കാവ് നന്ദി പറഞ്ഞു.