ഹൃദയാഘാതത്തെ തുടർന്ന് കൊടുവള്ളി സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു


Advertisement

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കൊടുവള്ളി സ്വദേശി സൗദി അറേബ്യയിലെ ഖുന്‍ഫുദയില്‍ മരിച്ചു.  കൊടുവള്ളിക്കടുത്ത് കിഴക്കോത്തുചാലിൽ വീട്ടിൽ ഖാദറിന്റെ മകൻ അഷ്‌റഫ് (43) ആണ് മരിച്ചത്.

Advertisement

സെയില്‍സമാനായി ജോലി ചെയ്യുകയായിരുന്നു അഷ്റഫ്. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാതെ കണ്ടപ്പോഴാണ് മരിച്ച വിവരം മറ്റുള്ളവര്‍ അറിയുന്നത്. പതിനേഴ് വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ലീവില്‍ പോയി വന്നിട്ട് രണ്ടു മാസമെ ആയിട്ടുള്ളു.

Advertisement

ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജംഷീന. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖുന്‍ഫുദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര രേഖകള്‍ ശരിയാക്കുന്നതിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഫൈസല്‍ തമ്പാറ, പ്രവര്‍ത്തകരായ നിഹാദ് കിഴക്കോത്ത്, കുഞ്ഞായിന്‍കുട്ടി ചാലില്‍, റഷീദ് കൊയിലാണ്ടി, സിദ്ധീഖ് കാരാടി എന്നിവര്‍ രംഗത്തുണ്ട്.

Advertisement

Summary: Koduvalli native died due to heart attack in Saudi Arabia