കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും ഏപ്രിൽ 21 മുതൽ


കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും ഏപ്രിൽ 21 മുതൽ 27 വരെ ആഘോഷിക്കും.

ഏപ്രിൽ 21-ന് പ്രതിഷ്ഠാദിനവും കൊടിയേറ്റവും. തന്ത്രി കുബേരൻ നമ്പൂതിരിപ്പാട് കാർമികത്വംവഹിക്കും.

ഏപ്രിൽ 25-ന് കലവറനിറയ്ക്കൽ, സഹസ്രദീപസമർപ്പണം, പാണ്ടി മേളം.

ഏപ്രിൽ 26-ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, പൊതുജനവരവ്, തിറയാട്ടം.

ഏപ്രിൽ 27-ന് രാവിലെ ഒൻപതിന് വലിയ വട്ടളം ഗുരുതി തർപ്പണം.