നിങ്ങള്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്
നമ്മുടെ അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് പ്രഷര്‍ കുക്കര്‍. വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്നതിനാല്‍ വേഗത്തില്‍ പാചകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഏറ്റവും മികച്ച ഉപകരണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷ്മത ആവശ്യമായ ഒരു പണിയാണ്. വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പല അപകടങ്ങള്‍ക്കും പ്രഷര്‍ കുക്കര്‍ കാരണമായേക്കാം.
അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ഞായറാഴ്ച കട്ടപ്പനയില്‍ യുവാവിന്റെ ജീവന് അപഹരിച്ചത്. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചാണ് യുവാവ് മരിച്ചത്. ഈ ദുരന്തവാര്‍ത്ത ഞെട്ടലോടെയാണ് വീട്ടമ്മമാരടക്കം കേട്ടത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ എന്തെല്ലാമെന്ന് നോക്കാം.
പാചകം തുടങ്ങുന്നതിന് മുന്‍പുതന്നെ പ്രഷര്‍ കുക്കര്‍ പരിശോധിക്കണം. കുക്കര്‍ അടയ്ക്കുന്നതിന് മുന്‍പ് വെന്റ് ട്യൂബില്‍ തടസ്സങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തണം. സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെന്നു കണ്ടാല്‍ മാറ്റി പുതിയതു വാങ്ങുകയും വേണം. പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാള്‍വ് കൃത്യസമയത്ത് തന്നെ മാറ്റി കൊടുക്കുക. വെള്ളം പുറത്തേക്ക് വരുന്നതും വിസില്‍ വരാതെയിരിക്കുന്നതും ശ്രദ്ധയില്‍ പെടുമ്പോള്‍ വാള്‍വ് മാറ്റുക. ഇത് പിന്നത്തേക്ക് നീക്കി വെക്കുന്നത് അപകടം വിളിച്ച് വരുത്തുന്നതിന് തുല്ല്യമാണ്. അതേ കമ്പനിയുടെ തന്നെ വാള്‍വ് വാങ്ങാനും പ്രത്യേകം ശ്രദ്ധിക്കണം.
ഒഴിക്കേണ്ട വെള്ളത്തിന്റെയും ഇടേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും അളവ് കൃത്യമായി മനസ്സിലാക്കണം. കുക്കറിനുള്ളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്. കഴിവതും പകുതി മാത്രം നിറച്ച് ഉപയോഗിക്കാം. കുക്കറില്‍ വെള്ളമെടുക്കുമ്പോള്‍ വശങ്ങളിലെ സ്ക്രൂ ഘടിപ്പിച്ചിരിക്കുന്നതിന് താഴെ വരെ നിറയ്ക്കാവുന്നതാണ്. ഓരോ ദിവസവും ഉപയോഗം കഴിയുമ്പോള്‍ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം.
ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. ധൃതിയില്‍ തുറക്കേണ്ടി വന്നാല്‍ തന്നെ കുക്കര്‍ വെള്ളത്തില്‍ ഇറക്കി വയ്ക്കുകയോ, കുക്കറിന്റെ അടപ്പിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യുക. ഇത് ചെയ്യുന്നത് പെട്ടെന്ന് ആവി പോയി തുറക്കാന്‍ സഹായിക്കും.
കുക്കറിന്റെ വെയിറ്റിന്റെ ദ്വാരത്തിലും ഇടയിലുമായി പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ അംശങ്ങള്‍ പറ്റിയിരിക്കാന്‍ സാധ്യതയുണ്ട്. പലരും ഇത് കൂര്‍ത്ത കത്തിയും മറ്റും ഉപയോഗിച്ച് വൃത്തിയാക്കാറുണ്ട്. എന്നാല്‍ ഒരിക്കലും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ഒരു ചെറിയ തുണി തെറുത്ത് വെയ്റ്റിന്റെയും വിസില്‍ വരുന്ന ദ്വാരത്തിലുമിട്ട് വൃത്തിയാക്കാം. കുക്കര്‍ വൃത്തിയാക്കുന്നത് പോലെ തന്നെ അതിന്റെ വാഷറും വൃത്തിയാക്കേണ്ടതുണ്ട്. ഭക്ഷണംശങ്ങള് വാഷറില്‍ പറ്റിയിരിക്കാതെ ശ്രദ്ധിക്കാം. പ്രഷര്‍ കുക്കര്‍ കഴുകിയ ശേഷം വെള്ളത്തോടെ തന്നെ എടുത്ത് ഷെല്‍ഫില്‍ വെക്കുന്ന പതിവുണ്ട്. ഇത് ബാക്ടീരിയ പെരുകാനിടയാകും. അതിനാല്‍ കുക്കര്‍ കഴുകി നന്നായി ഉണക്കിയ ശേഷം മാത്രം ഷെല്‍ഫില്‍ വെക്കാന്‍ ശ്രദ്ധിക്കുക.
ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്ന ഐഎസ്ഐ മുദ്രയുള്ള കമ്പനികളുടെ കുക്കറുകൾ മാത്രം വാങ്ങുക.
ആഴ്ച്ചയിലൊരിക്കല്‍ കുക്കര്‍ നന്നായി വൃത്തിയാക്കാന്‍ ഒരു ടീ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീ സ്പൂണ്‍ വിനാഗിരി എന്നിവ മിക്സ് ചെയ്ത് കുക്കറില്‍ നന്നായി തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിറ്റ് വെച്ച ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കുക്കറില്‍ പാകം ചെയ്ത ഭക്ഷണത്തിന്റെ ഗന്ധങ്ങള്‍ മാറ്റാനും നന്നായി വൃത്തിയാക്കാനും സഹായിക്കും.
[bot1]