വരണ്ട ചുമയും വിറയലോടുകൂടിയ പനിയും പിടികൂടിയിട്ട് ആഴ്ചകളായോ ? എങ്കില്‍ സൂക്ഷിക്കണം, ചെള്ള് പനിയുടെ ലക്ഷണമാവാം!!
കണ്ണൂർ മാലൂർ ഗ്രാമപഞ്ചായത്തില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ ആശങ്കയിലാണ്. കഴലവീക്കമോ, വരണ്ട ചുമയോ പിടിപെട്ടാല്‍ ചെള്ള് പനിയാണോ എന്ന പേടിയിലാണ് മിക്കവരും. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ശ്രദ്ധിച്ച് പരിചരിച്ചാല്‍ ചെള്ള് പനിയെ പ്രതിരോധിക്കാന്‍ സാധിക്കും.
ചെള്ള് പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും വിശദമായി അറിയാം
വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന, ചുവന്ന കണ്ണുകൾ, കഴലവീക്കം, വരണ്ട ചുമ, ചെള്ള് കടിച്ച ഭാഗത്ത് ചെറിയ കറുത്ത വ്രണം അഥവാ യെസ്കാർ എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ പ്രകടമായാലുടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്
മണ്ണിലും കുറ്റിച്ചെടികളും പുൽച്ചെടികളും കാണപ്പെടുന്ന ചിഗർ മൈറ്റുകൾ വഴിയാണ് ചെള്ളുപനി പകരുന്നത്. മണ്ണിൽ ജോലിചെയ്യുന്നവരും വനപ്രദേശങ്ങൾ, പുഴയോരങ്ങൾ, പുല്ലുമൂടിയ പ്രദേശങ്ങൾ, കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടപഴകുന്നവരും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും ജാഗ്രത പാലിക്കണം. സ്വയം ചികിത്സ പാടില്ല. എലി, അണ്ണാൻ, മുയൽ,പട്ടി, പൂച്ച, ആട് തുടങ്ങിയ ചെറു സസ്തനികളിൽ ചെള്ളു പനിക്ക് കാരണമായ സുസുഗാ മുഷി ബാക്ടീരിയ ഉണ്ടാകും. ഇവയോട് അടുത്ത് ഇടപഴകുന്നവർ അതീവ ശ്രദ്ധപുലർത്തണം.
ചെള്ളു പനിയെ പ്രതിരോധിക്കാനായി പുൽമേടുകളിലോ വനപ്രദേശത്തോ പോകുമ്പോൾ കാലുകൾ പൂർണ്ണമായും മറയ്ക്കുന്ന പാദരക്ഷകൾ ഉപയോഗിക്കണം. ചെള്ളു കടിയേൽക്കാതിരിക്കാൻ റിപ്പലന്റുകൾ ഉപയോഗിക്കാം. പുൽ തൈലം- വേപ്പെണ്ണ മിശ്രിതവും ഫലപ്രദമാണ്. വ്യക്തിശുചിത്വം പാലിക്കണം. പുല്ലിലും മണ്ണിലും തുണികൾ ഉണക്കാൻ ഇടരുത്. തുണി ഉണക്കാൻ ഉയരത്തിൽ കെട്ടിയ കയറുകൾ ഉപയോഗിക്കണം. വീടിന് ചുറ്റുമുള്ള പുല്ലും കുറ്റിച്ചെടികളും വെട്ടി തെളിക്കുകയും എലിയെ നശിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം.
എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ്, എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ ചെള്ളുപനിയുടെ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറത്തെ പാടുകൾ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് രോഗനിർണയത്തിന് സഹായകരമാണ്.
Description:Know in detail about the symptoms and prevention methods of flea fever