നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണ്ണവില; ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വര്‍ധിച്ചു, ഇന്ന് കൂടിയത് 560 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. പവന് 560 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.

കഴിഞ്ഞ കുറച്ച്   ദിവസം കൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 70 രൂപ ഉയര്‍ന്നു. ഇന്നത്തെ വില 7,095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.