വീരവഞ്ചേരി എ.കെ.ജി മന്ദിരവും ഗ്രന്ഥാലയവും നാടിന് സമര്‍പ്പിച്ച് കെ.കെ.ശൈലജ ടീച്ചര്‍


കൊയിലാണ്ടി: വീരവഞ്ചേരി എ.കെ.ജി മന്ദിരവും, ഗ്രന്ഥാലയവും മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. മണ്‍മറഞ്ഞ നേതാക്കളുടെ ഫോട്ടോകളും
എ.കെ ജി ശില്പവും കാനത്തില്‍ ജമീല എം.എല്‍.എ അനാഛാദനം ചെയ്തു.

അരിയെടുത്ത് ചാത്തു സ്മാരക ഹാള്‍ സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം നന്തി ലോക്കല്‍ സെക്രട്ടറി കെ.വിജയരാഘവന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാണ കമ്മറ്റി സെക്രട്ടറി എന്‍.കെ.കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ പിഎച്ച്ഡി ബിരുദം നേടിയ ഡോ:ബിദൂര്‍ ടീച്ചറെയും, പ്രേംനസീര്‍ സുഹൃത്ത് സമിതി ടെലിവിഷന്‍ പുരസ്‌ക്കാരം നേടിയ സീന രമേഷിനെയും, ശില്പം നിര്‍മ്മിച്ച ശില്പികളായ രഞ്ജിത്ത് കടലൂര്‍, ലിനീഷ് കാഞ്ഞിലശ്ശേരി, ബിനീഷ് എടക്കര എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.

ചടങ്ങില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രണവ് അനീഷ്, ശൈലജ ടീച്ചറുടെയും, കാനത്തില്‍ ജമീല എം.എല്‍.എയുടെയും ചിത്രം വരഞ്ഞത് രണ്ട് പേര്‍ക്കും നല്‍കി. സ്വാഗതസംഘ കമ്മറ്റി കണ്‍വീനര്‍ ശശി പുത്തലത്ത് സ്വാഗതവും, കെ.ശശിധരന്‍ നന്ദിയും പറഞ്ഞു.

[mid5]