ഈ വര്‍ഷം വിരമിക്കുന്ന കെ.വസന്ത ടീച്ചര്‍ക്ക് സ്‌കൂളിന്റെ യാത്രയയപ്പ്; ചെങ്ങോട്ടുകാവ് 59ാം വാര്‍ഷികം ഗംഭീരമാക്കി കെ.കെ.കിടാവ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍


Advertisement

ചെങ്ങോട്ടുകാവ്: കെ.കെ.കിടാവ് മെമ്മോറിയല്‍ യു.പി.സ്‌കൂള്‍ 59ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിന്റെ അധ്യക്ഷതയിലായിരുന്നു.

Advertisement

വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന കെ.വസന്ത ടീച്ചര്‍ക്കാണ് യാത്രയയപ്പ് പരിപാടി നടത്തിയത്. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് ഉപഹാര സമര്‍പ്പണം നടത്തി. കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊല്‍ക്കാവ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.എം.മജു, മാനേജര്‍ അബ്ദു റസാഖ്, പി.ടി.എ പ്രസിഡണ്ട് ടി.കെ.പ്രനീത, എം.പി.ടി.എ പ്രസിഡണ്ട് അമിത, പി.ബാലകൃഷ്ണന്‍, മാനേജ്‌മെന്റ് പ്രതിനിധി ഗംഗന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

പ്രധാന അധ്യാപകന്‍ എസ്.വി.ബിന്ദുമാധവന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബി.കെ.പ്രവീണ്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

Advertisement

Summary: KK Kitav Memorial UP School Celebrated 59th Anniversary of Chengottukav