2024 – 25 വാര്‍ഷിക പദ്ധതി; 23 സ്‌കൂളുകള്‍ക്ക് അടുക്കള പാത്രങ്ങള്‍ വിതരണംചെയ്ത് കൊയിലാണ്ടി നഗരസഭ


Advertisement

കൊയിലാണ്ടി: 2024 – 25 കൊയിലാണ്ടി നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് അടുക്കള പാത്രങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Advertisement

നഗരസഭയിലുള്‍പ്പെട്ട 23 സ്‌കൂളുകള്‍ക്കാണ് അടുക്കള പാത്രം വിതരണം ചെയ്തത്. നഗരസഭാ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എ ഇന്ദിര ടീച്ചര്‍, ഇ, കെ അജിത് മാസ്റ്റര്‍, പ്രജില സി, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, എ. അസീസ് മാസ്റ്റര്‍, ഭവിത സി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Advertisement

നിര്‍വ്വഹണ ഉദ്യോഗസ്ഥ കെ. ലൈജു പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ നന്ദിയും പറഞ്ഞു.

Summary: Kitchen utensils were distributed to schools as part of the 2024-25 Koyilandy Municipality annual plan.

Advertisement