ഖാദി ഓണം മേള ആഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെ; രണ്ടാമത് ആഴ്ച നറുക്കെടുപ്പ് കൊയിലാണ്ടിയില്‍ വെച്ച് നടന്നു


കൊയിലാണ്ടി: ഖാദി ഓണം മേള 20204 ന്റെ ഭാഗമായി വിതരണം ചെയ്ത സമ്മാനക്കൂപ്പണുകളുടെ രണ്ടാമത് ആഴ്ച നറുക്കെടുപ്പ് കൊയിലാണ്ടിയില്‍ വെച്ച് നടന്നു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേളയുടെ ഭാഗമായാണ് സമ്മാനക്കൂപ്പണുകള്‍ വിതരണം ചെയ്തത്.

രണ്ടാമത് ആഴ്ച നറുക്കെടുപ്പ് കൊയിലാണ്ടി ടൗണ്‍ വസ്ത്രാലയത്തില്‍ വെച്ച് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ സത്യന്‍ ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ ശ്രീമതി ജിഷ കെ. യുടെ അധ്യക്ഷതയില്‍ നിര്‍വഹിച്ചു. ഖാദി ഓണം മേള ആഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് നടക്കുക.

Description: khadi-onam-mela-from-8th-august-to-14th-september.