‘മൂല്യച്യുതിയെ ചെറുക്കാൻ കുടുംബങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാവണം’; ശ്രദ്ധേയമായി ‘കെട്ടുമ്മൽ’ ഫാമിലി പെരുന്നാൾ സംഗമം
പുറക്കാട്: സമൂഹത്തിൻ്റെ അടിസ്ഥാന ഘടന എന്ന നിലയിൽ നിലവിലെ സാമൂഹ്യ സമസ്യകൾക്ക് ഉത്തരം തേടേണ്ടത് കുടുംബങ്ങളിലാണെന്ന് പുറക്കാട് ഖാളി ഇ.കെ അബൂബക്കർ ഹാജി. അകലാപ്പുഴയിൽ വെച്ച് നടന്ന ‘കെട്ടുമ്മൽ’ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യബോധവും, ലക്ഷ്യബോധവും ചെറുപ്പത്തിലേ കുട്ടികൾക്ക് പകർന്ന് നൽകിയാൽ അവർ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരുന്ന മാതൃകാ വ്യക്തികളായി മാറും. കുടുംബ സംഗമങ്ങൾ ഈ കാര്യങ്ങൾ ഗൗരവമായ ചർച്ച ചെയ്യണമെന്നദ്ദേഹം പറഞ്ഞു. സിദ്ര നൂറയുടെ ഖിറാഅത്തോടെ റഷീദ് മണ്ടോളിയുടെ അദ്ധ്യക്ഷതയിൽ പി.ടി ഉസ്മാൻ സ്വാഗതം പറഞ്ഞു.
അഷ്റഫ് കെ.പി, മുഹമ്മദ് കെ.പി, അബ്ദുറഹ്മാൻ കെ.പി, നാസർ കെ.കെ , റഫീഖ് പി.ടി, റസിയ കെ.പി, ജമാൽ സരാഗ, ഫൈസൽ കെ.പി, അഷ്റഫ് പള്ളിക്കർ, അബൂബർ മൂടാടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങില്‍ ഖത്തർ യൂണിവേഴ്‌സിറ്റിയിൽ നിന്നും അറബി ഭാഷയിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ഖലീൽ റഹ്മാൻ കെ.പി ക്ക് ഇ.കെ അബൂബക്കർ മുസ്‌ലിയാർ മൊമെൻ്റൊ സമ്മാനിച്ചു.
കുടുംബാംഗങ്ങളിലെ മുതിർന്നവരെ പൊന്നാടയണിച്ചു. അതിനോടൊപ്പം കുടുംബാംഗങ്ങളിൽ ജനപ്രതിനിധിയായ അമൽ സരാഗയെ ഷാൾ അണിയിച്ചു . തുടർന്ന് പ്രശസ്ത മോട്ടിവേറ്ററും കുടുംബാംഗവുമായ കെ.പി ഷർഷാദ് കുടുംബാംഗങ്ങളുമായി സംവദിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികളും ജമീല മൂടാടി, അനൂന ഫർബിൻ മണ്ടോളി, ഗാലിയ ഷാഹി എന്നിവരുടെ കരോക്കെ ഗാനമേളയും അരങ്ങേറി. ഹുസ്ന ഫർബിനും, ഷെറിൻ ഷിഫാന മണ്ടോളിയും അവതാരകരായി. പി.ടി നവാസ് നന്ദി പറഞ്ഞു.
Description: 'Kettummal' family reunion inaugurated