കെട്ടിട വാടകയ്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുത്; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി സമ്മേളനം സംഘടിപ്പിച്ചു. കെട്ടിട വാടകയ്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കരുതെന്നും ചെറുകിട വ്യാപാരികളെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും സമ്മേളനത്തില്‍ ഉന്നയിച്ചു.

ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എ.സി. സുനൈദ് ഉണ്ണികൃഷ്ണന്‍ പൂക്കാട്, സുനില്‍ കുമാര്‍, ജി.ജി.കെ തോമസ്, മണിയോത്ത് മൂസ, സലാം വടകര, കെ.ടി വിനോദ്, കെ.എം രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി എം. ഫൈസല്‍ ജനറല്‍ സെക്രട്ടറി കെ.എം. രാജീവന്‍
ട്രഷറര്‍ സനീര്‍ വില്ലം കണ്ടി, വൈസ് പ്രസിണ്ടന്റ് ഷാജി ചെങ്ങോട്ട്കാവ്, ബാലക്യഷ്ണന്‍ തിരുവങ്ങൂര്‍, ഷിജിത്ത് പൂക്കാട്
സത്യന്‍ കൊല്ലം ഹാഷിം കൊയിലാണ്ടി, സെക്രട്ടറി ജലീല്‍ മൂസ കൊയിലാണ്ടി, രാജു കിഴൂര്‍, ഇസ്മായില്‍ കൊയിലാണ്ടി
ഫാറൂക്ക് ചേമഞ്ചേരി എന്നിവര്‍ ചുമതലയേറ്റു.