നവംബർ ഏഴിന് രാജ്ഭവൻ മാർച്ചുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; കൊയിലാണ്ടിയില്‍ വിളംബര ജാഥ
കൊയിലാണ്ടി: വ്യാപാരികൾക്ക് മുറി വാടകയിൻമേൽ 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി.
സംസ്ഥാന കമ്മറ്റി നവംബർ ഏഴിന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്. വൈകുന്നേരം 5മണിക്ക് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ജാഥ നഗരം ചുറ്റി വ്യാപാരഭവനില്‍ എത്തിച്ചേര്‍ന്നു.
യൂണിറ്റ് പ്രസിഡണ്ട് കെ.എം രാജീവൻ, ജനറൽ സെക്രട്ടറി കെ.കെ.ഫാറൂഖ്, ട്രഷറർ സഹീർ ഗാലക്സി, റിയാസ് അബൂബക്കർ, സൗമിനി മോഹൻദാസ്, ഇസ്മായിൽ, ഹാഷിം, ഷീബ ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്കി.
Description: Kerala Traders and Businessmen Coordinating Committee with Raj Bhavan March