തയ്യല്‍ തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, ചികില്‍സാ സഹായം വര്‍ധിപ്പിക്കുക; കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു


പേരാമ്പ്ര: കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ (K S T A) കൊയിലാണ്ടി താലൂക്ക് സമ്മേളനം പേരാമ്പ്രയില്‍ വച്ച് നടന്നു.
തയ്യല്‍ തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, ചികില്‍സാ സഹായം വര്‍ധിപ്പിക്കുക, കാലതാമസമില്ലാതെ പെര്‍ഷന്‍ അനുവദിക്കുക, ക്ഷേമനിധി അംഗങ്ങളായവരുടെ ആണ്‍മക്കള്‍ക്കും വിവാഹ ധനസഹായം അനുവദിക്കുക എന്നിവ നടപ്പിലാക്കണമെന്ന് അധികൃതരോട് യോഗത്തില്‍ ആവശ്യപ്പെട്ടു.

കെ.എസ്. ടി .എ ജില്ലാ പ്രസിഡന്റ് അശോകന്‍ കെ. വന്ദനം യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് പ്രസിഡന്റ് മൊയ്തീന്‍ കായണ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെകട്ടറി കുഞ്ഞക്കണ്ണന്‍ വേളം, കുഞ്ഞിക്കണാരന്‍, ഖദീജ ശ്രീനിവാസന്‍ പട്ടേരി കണ്ടി ശ്രീധരന്‍ പി.എം, ബാബു ഇ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീനിവാസന്‍ പട്ടേരി കണ്ടി, സെക്രട്ടറി സരിത നടുവത്തൂര്‍ പ്രസിഡന്റ് സീനത്ത, വൈസ് പ്രസിഡന്റ് സന്ധ്യ, ജോയിന്റ് സെക്രട്ടറി പി.എം ശ്രീധരന്‍, ഷറര്‍ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.