ഇത് കരുതലിന്റെ സ്‌നേഹസ്പര്‍ശം; അഭയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഒരുമാസത്തെ ഭക്ഷണച്ചിലവ് ഏറ്റെടുത്ത് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി


ചേമഞ്ചേരി: അഭയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഒരുമാസത്തെ ഭക്ഷണച്ചിലവ് ഏറ്റെടുത്ത് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റി. സെപ്തംബര്‍ മാസത്തിലെ മുഴുവന്‍ പ്രവൃത്തി ദിനങ്ങളിലെയും ഭക്ഷണ വിതരണമാണ് ഏറ്റെടുത്തത്. ഇതിനായുള്ള തുക സ്‌കൂള്‍ പ്രിന്‍സിപ്പലിന് കൈമാറി.

അഭയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി പരിപാടിയില്‍ ആവശ്യപ്പെട്ടു.
ഈ വിദ്യാലയത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവാണ് പ്രതിമാസം വേണ്ടി വരുന്നതെന്നും ഭിന്ന ശേഷിക്കാരായ 108 വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഉള്ള സ്‌കൂള്‍ ഉദാരമതികളില്‍ നിന്നും ധനസമാഹരണം നടത്തിയാണ് ഈ തുക കണ്ടെത്തുന്നതെന്നും   കമ്മിറ്റി പറഞ്ഞു.

ചടങ്ങില്‍ ഡോക്ടര്‍ എന്‍.കെ. ഹമീദ്, കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എന്‍.കെ. മാരാര്‍, സെക്രട്ടറി സുരേന്ദ്രന്‍ മാസ്റ്റര്‍, ഇ. ഗംഗാധരന്‍ നായര്‍, പി. ദാമോദരന്‍ മാസ്റ്റര്‍, എ. ഹരിദാസ്, ഭാസ്‌കരന്‍ ചേനോത്ത്, പി. വേണു ഗോപാല്‍, എന്‍.വി. സദാനന്ദന്‍, എം.സി. മമ്മദ് കോയ, സത്യനാഥന്‍ മാടഞ്ചേരി, സി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

Summary: Kerala State Service Pensioners Union Pantalayani Block Committee has undertaken one month’s food expenses of Abhayam Special School.