കെ.ടി നിതിന് പ്രത്യേക ആദരം; കുടുംബസംഗമം ഗംഭീരമാക്കി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മൂടാടി യൂണിറ്റ്


മൂടാടി: കലാപരിപാടികളും വിവിധ വ്യക്തികളെ ആദരിച്ചും കുടുംബസംഗമം നടത്തി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മൂടാടി യൂണിറ്റ്. ഉഗാണ്ടയില്‍ വെച്ച് നടന്ന പാര ബാഡ്മിന്റല്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സിംഗിള്‍സിനും ഡബിള്‍സിലും വെള്ളിമെഡലും ഇന്‍ഡോനേഷ്യന്‍ പാര ബാഡ്മിന്റല്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡലും നേടിയ അഭിമാന താരം നിതിന്‍ കെ.ടി യെ ചടങ്ങില്‍ ആദരിച്ചു.


കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ പി ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കൈത്താങ്ങ് ധനസഹായ വിതരണവും നടത്തി. ചേനോത്ത് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രന്‍, എ. ഹരിദാസ്, പി .ശശീന്ദ്രന്‍, നിതിന്‍ കെ.ടി, കെ.പി നാണു മാസ്റ്റര്‍, ചന്ദ്രന്‍ അലിയങ്ങാട്, എന്നിവര്‍ സംസാരിച്ചു.