കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ എട്ടാമത് നമിതം സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്


Advertisement

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ എട്ടാമത് നമിതം സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ കല്പറ്റ നാരായണന്. യൂണിയന്റെ മുന്‍കാല നേതാക്കളായ സി.ജി.എന്‍. ചേമഞ്ചേരി, എ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Advertisement

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രമുമടങ്ങുന്നതാണ് അവാര്‍ഡ്. നവംബര്‍ അവസാനം പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് കേര്‍പ്പറേഷന്‍ മേയര്‍ ഡോ. എം. ബീന ഫിലിപ്പ് പുരസ്‌കാരം സമര്‍പ്പിക്കും. അവാര്‍ഡ് നിര്‍ണയ യോഗത്തില്‍ എന്‍.കെ.കെ മാരാര്‍ അധ്യക്ഷനായി. സാംസ്‌കാരിക സമിതി കണ്‍വീനര്‍ ചേനോത്ത് ഭാസ്‌കരന്‍, ടി.സുരേന്ദ്രന്‍, വി.പി.ബാലകൃഷ്ണന്‍, എ.ഹരിദാസന്‍, കെ.ഗീതാനന്ദന്‍, പി.ദാമോദരന്‍, ടി.വേണുഗോപാലന്‍, ഇ.ഗംഗാധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement