കൊയിലാണ്ടി ട്രഷറി കെട്ടിട നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുക, 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക; ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ്‌സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: കേരള സ്റ്റേറ്റ്‌സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 40ാമത് കൊയിലാണ്ടി മുന്‍സിപ്പല്‍ മണ്ഡലം സമ്മേളനം
സംഘടിപ്പിച്ചു. ഒന്നര വര്‍ഷമായി അനിശ്ചിതത്തിലായ കൊയിലാണ്ടി സബ്ബ് ട്രഷറി നിര്‍മാണ പ്രവര്‍ത്തി വേഗത്തില്‍ ആരംഭിക്കുക, 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരോടെപ്പം പങ്കാളിത്തപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും തുല്യമായ പെന്‍ഷന്‍ വിതരം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുക, പെന്‍ഷന്‍കാരില്‍ നിന്നും വാങ്ങുന്ന പണത്തിന് ആനുപാതികമായി സര്‍ക്കാര്‍ വിഹിതവും നല്‍കി മെഡിസെപ്പ് പദ്ധതി അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക എന്നീ അവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പുതിയ ഭാഗവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി രവീന്ദ്രന്‍ മണമല്‍, സെക്രട്ടറിയായി സുരേഷ് ബാബു കെ.കെ,ട്രഷററായി എന്‍. ബാലകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു.
രവീന്ദ്രന്‍ മണമല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രേമകുമാരി എസ്.കെ സ്വാഗതം പറഞ്ഞു. കെ.പി.സി.സി അംഗം രത്‌നവല്ലി ടീച്ചര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രജീഷ് വെങ്ങളത്തു കണ്ടി അരുണ്‍മണമല്‍, ടി.കെ. കൃഷ്ണന്‍, വേലായുധന്‍ കീഴരിയൂര്‍, മുത്തുകൃഷ്ണന്‍, ബാലന്‍ ഒതയോത്ത്, വത്സരാജ് പി. ബാബുരാജന്‍ മാസ്റ്റര്‍, പ്രേമന്‍ നന്മന, ശോഭന വി.കെ. പവിത്രന്‍ ടി.വി. വള്ളി പരപ്പില്‍, വായനാരി സോമന്‍, ജയരാജന്‍ ഓ.കെ. ചന്ദ്രന്‍. കെ.കെ. ഇന്ദിര ടീച്ചര്‍, ശ്രീധരന്‍നായര്‍ കമ്മി കണ്ടി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Summary: Kerala State Service Pensioners Association 40th Koilandi Municipal Constituency Conference Organized.