ശമ്പള പരിഷ്‌കരണ കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കുക, ട്രെയിനിങ് പിരീഡ് സര്‍വീസ് ആയി പരിഗണിക്കുക; കൊയിലാണ്ടി സബ് ട്രഷറിലേക്ക് മാര്‍ച്ചും ധര്‍ണയുമായി കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷന്‍ എസ് വെല്‍ഫെയര്‍ അസോസിയേഷന്‍


കൊയിലാണ്ടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷന്‍ എസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊയിലാണ്ടി സര്‍ക്കിള്‍ കമ്മിറ്റി കൊയിലാണ്ടി സബ് ട്രഷറിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ട്രെയിനിങ് പിരീഡ് സര്‍വീസ് ആയി പരിഗണിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റതായി പരിഷ്‌കരിക്കുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടനെ നിയമിക്കുക, ട്രഷറിയുടെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

കേരള പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.ടി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ദിനേശന്‍ വി. അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ യൂണിറ്റ് പ്രസിഡണ്ട് കെ.കെ വേണു സ്വാഗതം പറഞ്ഞു. മഠത്തില്‍ രാജീവന്‍. പി.വി രാജന്‍. പി.പി ബാലചന്ദ്രന്‍, എം.ടി ഭാസ്‌കരന്‍. കെ.സി രാജന്‍, എം.എ രഘുനാഥ്, എ.കെ ദാമോദരന്‍ നായര്‍, കെ.കെ വാസു, പരമേശ്വരന്‍ ഐ.എം എന്നിവര്‍ സംസാരിച്ചു.