‘സ്റ്റേറ്റ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക’; കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ്


കൊയിലാണ്ടി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് ജില്ലാ സെക്രട്ടറി.എ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷാമാശ്വാസം 22.ശതമാനം ഉടന്‍ അനുവദിക്കുക, മെഡി സെപ്പിനു പകരം കാര്യക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക എന്നിവ പ്രേമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി അംഗം സി.കെ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍ക്കാര്‍ സ്റ്റേറ്റ് പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി കെ. സത്യന്‍ വൈസ് പ്രസിഡണ്ടമാരായി സോമന്‍ സുമസുല, എന്‍. മണികണ്ഠന്‍ എന്നിവരും സി. ബാലകൃഷ്ണന്‍ (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാരായി വി.എം. സത്യന്‍, ടി.കെ രവീന്ദ്രന്‍ ഖജാന്‍ജിയായി ശങ്കരന്‍ മാസ്റ്റര്‍ ഇ. പദ്മനാഭന്‍ മാസ്റ്റര്‍, എ.കെ ശശിധരന്‍, കെ. ഉദയകുമാര്‍, രാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സമിതി അംഗങ്ങളായും ഒ. മാധവന്‍ ജില്ലാ സമിതി അംഗം) തിരഞ്ഞെടുത്തു.

കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എ.സ്.എസ്. ഖണ്ട് സംഘ് ചാലക് വി.വി, രാമകൃഷ്ണന്‍, ബി.ജെ.പി മണ്ഡലം ജന സെക്രട്ടറി കെ.വി സുരേഷ്, സി. ബാലകൃഷ്ണന്‍, വി.എം സത്യന്‍, ഒ. ഗോപാലന്‍ നായര്‍, ഇ. പദ്മനാഭന്‍ മാസ്റ്റര്‍, ടി.കെ രവീന്ദ്രന്‍ കെ.കെ, മുരളിമാസ്റ്റര്‍, കെ.ശങ്കരന്‍ മാസ്റ്റര്‍, വി.എം സത്യന്‍, ഒ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.