വനിതാ ദിനത്തില്‍ പോലും സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരോട് കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാ വനിതകളും ഒന്നിക്കണം; കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി: വനിതാ ദിനം ആചരിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി നിയോജകമണ്ഡലം വനിതാ ഫോറം. സി.കെ.ജി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വനിതാ ഫോറം സംസ്ഥാനകമ്മിറ്റി അംഗം പ്രേമവല്ലി ഉദ്ഘാടനം ചെയ്തു.

ഈ വനിതാ ദിനത്തില്‍ പോലും സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരോട് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാ വനിതകളും ഒന്നിക്കണമെന്ന് പ്രേമവല്ലി പറഞ്ഞു. ചടങ്ങില്‍ വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ച് അംഗീകാരം നേടിയ പ്രേമകുമാരി എസ്.കെ, വള്ളി പരപ്പില്‍, സഫിയ എന്നിവരെ ആദരിച്ചു.

തുടര്‍ന്ന് സൈക്കോളജിസ്റ്റു ട്രൈനറുമായ ഗഫൂര്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രമതി പൊയില്‍ക്കാവ് സ്വാഗതം ആശംസിച്ച പരിപാടിയില്‍ നിയോജകമണ്ഡലം വനിതാ ഫോറം പ്രസിഡന്റ് ഇന്ദിര ടി.കെ അധ്യക്ഷത വഹിച്ചു. പ്രേമകുമാരി, കൃഷ്ണന്‍ ടി.കെ, ബാലന്‍ ഒതയോത്ത്, രവീന്ദ്രന്‍മണമല്‍, വള്ളി പരപ്പില്‍ എന്നിവര്‍ സംസാരിച്ചു.

Description: Kerala State Pensioners Association celebrates Women's Day