ഇന്തോ-പാക് യുദ്ധ വിജയ് ദിവസ് ഓര്‍മ്മകളില്‍ കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി; അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ദീപാലങ്കാരവും നടത്തി


കൊയിലാണ്ടി: ഇന്തോ-പാക് യുദ്ധവിജയ വിജയ് ദിവസ് ആചരിച്ച് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി. ബ്ലോക്ക് കമ്മറ്റി ഓഫീസിലെ അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ദീപാലങ്കാരവും നടത്തിയാണ് ദിനം ആചരിച്ചത്.

തുടര്‍ന്ന് നടന്ന സെമിനാറില്‍ ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ.കെ രവീന്ദ്രന്‍ മുഖ്യപ്രഭാക്ഷണം നടത്തി. രാധാകൃഷ്ണന്‍, രാമകൃഷ്ണന്‍, സുബിജ മനോജ്, സതീശന്‍. സി.കെ , പത്മാവതി ഗംഗാധരന്‍, ശൈലജ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശ്രീശന്‍ കാര്‍ത്തിക സ്വാഗതവും രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.

Summary: Kerala State Ex-Services League Koilanti Block Committee observed Indo-Pak War Victory Vijay Diwas.