റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ്
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് എൻ.കെ പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.
കൊയിലാണ്ടി സ്‌റ്റേഡിയത്തിന് മുന്‍വശത്തുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഇ.അശോകൻ, പുഷ്പരാജൻ, സുകുമാരൻ മാസ്റ്റർ, വി.എം രാഘൻ മാസ്റ്റർ, അഡ്വക്കേറ്റ് മുഹമ്മദലി, പ്രേമസുധ എന്നിവർ സംസാരിച്ചു. ചടങ്ങില്‍ ഇന്ത്യൻ ഭരണഘടനയെയും അംബേദ്കറെയും അനുസ്മരിച്ചു.
Description: Kerala Senior Citizens Forum Koyilandi Unit participated in the Republic Day celebrations