അന്ധവിശ്വാസത്തിനെതിരെ സര്‍ക്കാര്‍ നിയമനിർമ്മാണം നടത്തണം; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം
കീഴരിയൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന മൂല്യങ്ങൾ സമകാലിക കേരളത്തിൽ ശോഷണം സംഭവിക്കുന്നതായും അതിനു വേണ്ടി വർഗ്ഗീയ കോർപ്പറേറ്റ് ശക്തികൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ് സംസാരിച്ചു. വിനോദ് ആതിര സ്വാഗതവും കോണിൽ സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഐ.സജീവൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ പി.കെ.ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ദിലീപ് കുമാർ കെ.സി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നിഷിത.ടി അധ്യക്ഷത വഹിച്ചു.
അന്ധവിശ്വാസത്തിനെതിരെ നിയമനിർമ്മാണം നടത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടി.പി സുകുമാരൻ, പി.കെ അജയകുമാർ, പ്രബിന കെ.എം, പി.കെ രഘുനാഥ് എന്നിവർ സംബന്ധിച്ചു. കൊയിലാണ്ടി മേഖലാ ഭാരവാഹികളായി നിഷിത.ടി (പ്രസിഡൻ്റ്), ബാലു പൂക്കാട് (വൈസ് പ്രസിഡൻ്റ്), എ.ബാബുരാജ് (സെക്രട്ടറി), വിനോദ് ആതിര (ജോയിൻ്റ് സെക്രട്ടറി), പി.രാധാകൃഷ്ണൻ ( ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Description; Kerala Sastra Sahitya Parishad Koyilandy regional conference